☘️
മനസ്സിലേ വിളക്കിലേ
നൻമയാം നിറ ദീപമായ്
ഇന്നു നീ തെളിയേണമേ
സ്നേഹമാം മമ: ദൈവമേ
ഓർമ്മയിൽ
പൊന്നാമ്പലിൻ
വിശുദ്ധി പോൽ വിരിയേണമേ
കാലമാം പനയോലയിൽ
മന്ത്ര വൈഖരിയാകണേ
( മനസ്സിലെ.....)
മാരിവിൽ
വർണ്ണ ജാലമായ്
ജീവിതം നെയ്തു നൽകണേ
ഈ കലാലയ ഭൂമിക
സാന്ത്വനാർദ്രമാകണേ...
( മനസ്സിലെ.....)
🙏🏻
No comments:
Post a Comment