Thursday, February 25, 2016

പറഞ്ഞ വാക്കിനനുടമയായവൾ
പട നയിക്കാൻ പ്രാപ്തിയുള്ളവൾ
മൗന  വാത്മീകതിനകത്തു  പോലും
ഇടി  മുഴക്കങ്ങൾ കരുതി വെച്ചവൾ

ഇവൾ  യമുനാ ............

ജല സമൃദ്ധിയിൽ
തുളുമ്പി ഒഴുകും
പ്രിയ യമുനാ നീ
മാതൃ  യമുനാ
മനസ്സിൽ നിന്നും
മനസ്സിലേക്ക്
സ്നേഹ നദിയായ്
അലിഞ്ഞിറങ്ങിയോൾ

യമുനേ  നീ നദി ..........


യാത്ര ചൊല്ലി നീയെങ്ങു പോകാൻ
മണ്ണ് , വിണ്ണ് , ചെടികൾ , പൂക്കൾ
ഇരു കരകൾ , സമുദ്ര ശാന്തത
ഇവയിലെല്ലാം  നീ ലയിച്ചിരിക്കുമ്പോൾ
യാത്ര ചൊല്ലി നീയെങ്ങു പോകാൻ.


സുരേഷ് കെ എ