Thursday, September 13, 2012

POEM

മീശയിലെ വെളുത്ത രോമങ്ങള്‍ 
കറുപ്പിനിടക്ക് 
ഒന്നു രണ്ടെണ്ണം 
വെളുത്ത് വന്നപ്പോള്‍ 
ആദ്യം പിഴുതെറിഞ്ഞു 

എണ്ണം കൂടി വന്നപ്പോള്‍ 
മൈലാഞ്ചി കൊണ്ട് 
ചോപ്പിച്ചു 

മൈലാഞ്ചി തോറ്റപ്പോള്‍ 
ഗോദ്റെജ് ജയിച്ചു 

അതും കഴിഞ്ഞ് 
വടിച്ചു - ശൂന്യം ;സ്വസ്ഥം 

ഭാര്യ 
ശബരിമല വ്രതത്തിന് 
നേര്‍ന്നപ്പോള്‍ 
എല്ലാം പൊളിഞ്ഞു 

ചിരിച്ചു കൊണ്ടവള്‍ പറഞ്ഞു -
വയസായല്ലേ ...........!

പിന്നെ 
വടിക്കാന്‍ നിന്നില്ല 
ഇപ്പോള്‍ - സന്യാസം;ശാന്തം 




സുരേഷ്  കെ എ 
എച്ച് എച്ച് എസ് ടി കൊമേഴ്സ്‌