കറുത്ത തുള്ളിയായി ബാക്കി വന്നത്
തവണകള്‍ക്കിടയില്‍,
ഒരു നിശബ്ദ വിപ്ലവമായ്,
തലയില്‍ ചിറകു മുളച്ചവരുടെ-
മേല്‍ പെയ്യുന്നുണ്ടായിരിക്കാം....
എവിടെയോ ഒരു മഴ
പകുതി പെയ്ത്,
ഒരു വിമ്മിട്ടമായ്
ഇടയ്ക്കു നിര്‍ത്താതെ,
ചിര പുരാതന പുരകള്‍ക്ക് മേല്‍
തുളകള്‍ വീഴ്ത്തി,
അവ, കുടിയോഴിയുന്നു.
FEMI FATHIMA U.
PLUS TWO COMMERCE