Thursday, August 26, 2010

nadatham

ഞാന്‍
എന്നോട് തന്നെ
സംസാരിച്ചു കൊണ്ടുള്ള
ഒരു ഊര് ചുറ്റല്‍ ആണ്
എന്‍റെ നടത്തം;
പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍.
തണുത്ത കാറ്റുള്ള
വയലിലൂടെ,
ക്ഷേത്രങ്ങളുടെ ഭക്തിസന്ദ്രതയിലൂടെ,
എന്‍റെ
പ്രണയിനിയെപ്പോലെ
വശ്യമായി ചിരിക്കുന്ന
പുഴയുടെ ഓരങ്ങളിലൂടെ...
തനിയെ ആണ്
നടത്തമെങ്കിലും ഞാന്‍
തനിച്ചല്ല ,
എന്‍റെ ഏകാന്തത , സ്വപ്‌നങ്ങള്‍
ഇതെല്ലം എന്നോട്
വര്‍ത്തമാനം പറഞ്ഞു കൊണ്ടെയിരിക്കും
ഏറ്റവും നല്ല സുഹൃത്തുക്കളെപ്പോലെ  

സുരേഷ് കെ എ
HSST   COMMERCE