Thursday, November 4, 2010

കറുത്ത തുള്ളിയായി ബാക്കി വന്നത്
തവണകള്‍ക്കിടയില്‍,
ഒരു നിശബ്ദ വിപ്ലവമായ്,
തലയില്‍ ചിറകു മുളച്ചവരുടെ-
മേല്‍ പെയ്യുന്നുണ്ടായിരിക്കാം....

എവിടെയോ ഒരു മഴ
പകുതി പെയ്ത്,
ഒരു വിമ്മിട്ടമായ്
ഇടയ്ക്കു നിര്‍ത്താതെ, 
ചിര പുരാതന പുരകള്‍ക്ക് മേല്‍
തുളകള്‍ വീഴ്ത്തി,
അവ, കുടിയോഴിയുന്നു.

FEMI FATHIMA U.
PLUS TWO COMMERCE

Wednesday, September 15, 2010

POEM

കാലം മായിക്കാത്ത മുറിവുകള്‍
ജ്വലിക്കുന്ന സൂര്യനും അപ്പുറം നീ
എനിക്ക് വെളിച്ചമേകി
എന്‍ ഹൃദയം നിറയുവോളം നീ
എനിക്ക് സ്നേഹം നല്‍കി
എന്‍ ഹൃദയത്തിലെ അഗ്നി അണക്കാനയ്‌ നീ
മഴ തുള്ളികളായ് പെയ്തിറങ്ങി
ഓരോ നിമിഷവും നിന്‍റെ
സാമിപ്യം ഞാന്‍ കൊതിച്ചു
എന്നിട്ടും !
ഒരു ചിരി പോലും ബാക്കി വക്കാതെ നീ
മറഞ്ഞതെന്തേ ?..

SANIYA  K
PLUS TWO HUMANITIES

Radha and Krishna Water Color Painting

NEENU PRIYA A
PLUS ONE SCIENCE

Thursday, August 26, 2010

nadatham

ഞാന്‍
എന്നോട് തന്നെ
സംസാരിച്ചു കൊണ്ടുള്ള
ഒരു ഊര് ചുറ്റല്‍ ആണ്
എന്‍റെ നടത്തം;
പ്രത്യേകിച്ചും വൈകുന്നേരങ്ങളില്‍.
തണുത്ത കാറ്റുള്ള
വയലിലൂടെ,
ക്ഷേത്രങ്ങളുടെ ഭക്തിസന്ദ്രതയിലൂടെ,
എന്‍റെ
പ്രണയിനിയെപ്പോലെ
വശ്യമായി ചിരിക്കുന്ന
പുഴയുടെ ഓരങ്ങളിലൂടെ...
തനിയെ ആണ്
നടത്തമെങ്കിലും ഞാന്‍
തനിച്ചല്ല ,
എന്‍റെ ഏകാന്തത , സ്വപ്‌നങ്ങള്‍
ഇതെല്ലം എന്നോട്
വര്‍ത്തമാനം പറഞ്ഞു കൊണ്ടെയിരിക്കും
ഏറ്റവും നല്ല സുഹൃത്തുക്കളെപ്പോലെ  

സുരേഷ് കെ എ
HSST   COMMERCE